മാഹി മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിലെ രഥഘോഷയാത്ര നടന്നു.
വൈകീട്ട് 7 മണിയോടെ ക്ഷേത്രത്തിൽ നിന്നും വാദ്യഘോഷങ്ങളുടെയും , താലപ്പൊലികളുടെയും അകമ്പടിയോടെ ആരംഭിച്ച രഥഘോഷയാത്ര ഹരീശ്വര ക്ഷേത്രം റോഡ്, ബുലുവാർ റോഡ്, സുബ്രഹ്മണ്യ കോവിലിന്റെ മുൻവശത്തുകൂടി ഗവ. ക്വാർട്ടേഴ്സ് മുൻവശത്തുകൂടി , കുന്നുമ്മൽ റോഡ് വഴി ഭരണിക്കൽ കാവിന് മുന്നിലൂടെ ഫോർകൊന്തെഹിൽ റോഡ്, സെമിത്തേരി റോഡ് വഴി ചാരോത്ത് മുക്ക് തിരിഞ്ഞ് ഭാരതിയാർ റോഡ്, ആനവാതുക്കൽ ശ്രീ വേണുഗോപാല ക്ഷേത്രത്തിനു മുൻവശത്തെ റോഡ്, സർവ്വീസ് -ഓപ്പറേറ്റീവ് ബാങ്ക് റോഡ് വഴി മെയിൻ റോഡ് വഴി മാഹി സെന്റ് തെരേസാ പള്ളിക്ക് മുൻവശത്തുകൂടി സെമിത്തേരി റോഡ് ഓടത്തിനകം വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
രഥോത്സവ ചടങ്ങുകൾക്ക് തന്ത്രി ശ്രീധർ ഭട്ട് കാർമ്മികത്വം വഹിച്ചു.
Post a Comment