*അവൾ വീണ്ടുമെത്തി*
*മദ്യപിച്ച് ഇത്തവണ ബഹളമുണ്ടാക്കിയത് സ്വകാര്യ ആശുപത്രിയിൽ*
തലശ്ശേരി : കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുമ്പ് പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപം മദ്യലഹരിയിൽ കാറോടിച്ച് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചു ദമ്പതികളെ പരിക്കേല്പിക്കുകയും, നാട്ടുകാർക്കും പോലീസിനും നേരെ തെറിയഭിഷേകവും, കയ്യേറ്റവും നടത്തിയ യുവതി വീണ്ടും മദ്യപിച്ച് ബഹളമുണ്ടാക്കിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.
വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് [29] കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുമ്പ് മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത്
തുടർന്ന് പോലീസ് യുവതിക്കെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വീണ്ടും മദ്യലഹരിയിൽ ബഹളമുണ്ടാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിചത്. മദ്യ ലഹരിയിൽ
ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതും , തെറി വിളിക്കുന്നതും വ്യക്തമാണ്.
Post a Comment