വട്ടക്കാരി കുടുംബ സംഗമം ജനുവരി ഏഴിന്
മാഹി . മയ്യഴിയിലെ പുരാതന തറവാടായ വട്ടക്കാരി കുടുംബ സംഗമം ജനുവരി ഏഴിന് മാഹി കക്കാട്ട് ഓഡിറ്റോറിയത്തിൽ നടക്കും. കാലത്ത് 10 മണിക്ക് രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് അതിഥിയായി സംബന്ധിക്കും.വിവിധ ജില്ലകളിൽ നിന്നായി മുന്നൂറിലേറെപ്പേർ സംബന്ധിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അബ്ദുൾ മജീദ് വട്ടക്കാരി, സിദ്ദീഖ് ഷാലിമാർ, മനാഫ് മയലക്കര, താലിബ് വട്ടക്കാരി, രേഷ്മ വട്ടക്കാരി, ഷർമ്മിന വട്ടക്കാരി, സഫ്വാൻ വട്ടക്കാരി സംബന്ധിച്ചു.
Post a Comment