. *ചാലക്കര അക്രമം*
*ഒരാൾ കൂടി അറസ്റ്റിൽ*
മാഹി :പള്ളൂർ മുക്കുവൻപറമ്പ് കോളനിക്കടുത്ത് അംബേദ്കർ സ്കൂളിന് സമീപത്തെ ബി ജെ പി പ്രവർത്തകനായ സജേഷിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിക്കാനെത്തിയവരെ അക്രമിക്കുകയും, അംബേദ്കർ സ്കൂൾ ഗ്രൗണ്ടിൽ സ്റ്റീൽ ബോംബെറിഞ്ഞ് ഭീതി പടർത്തുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.
ചാലക്കര കുന്നുമ്മൽ വീട്ടിലെ ചോട്ടു എന്നു വിളിപ്പേരുള്ള ജിഷ്ണു [24] വിനെയാണ് ചൊക്ളിയിൽ വെച്ച് മാഹി സി ഐ. എ . ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതി റിമാന്റ് ചെയ്തു.
ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്
അക്രമത്തിൽ സ്ത്രീകളടക്കം പലർക്കും മർദ്ദനമേറ്റു. തുടർന്ന് രാത്രി എട്ട് മണിയോടെയാണ് ഗ്രൗണ്ടിൽ ബോംബ് സ്ഫോടനമുണ്ടായത്. ചീളുകൾ തെറിച്ച് നിർത്തിയിട്ട കാറിന് കേട്പാട് സംഭവിച്ചിരുന്നു. സജേഷിന്റെ പരാതിയിൽ ബോംബെറിഞ്ഞതിന് പള്ളൂർ പൊലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
സംഭവത്തിന് ശേഷം 27 ന് കേസിലെ ഒരു പ്രതിയായ അലാത്ത് എന്ന് വിളിപ്പേരുള്ള ഷംസീറിനെ അറസ്റ്റ് ചെയ്തിരുന്നു.
Post a Comment