*പുതുച്ചേരി മദ്യവുമായി മുൻ അബ്കാരി കേസുകളിൽ ഉൾപ്പെട്ട പ്രതി ന്യൂ മാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ*
ന്യൂമാഹി : ന്യൂ മാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ മുൻ അബ്കാരി കേസിലുൾപ്പെട്ട വയക്കര പാടിയോട്ടുചാൽ സ്വദേശിയായ മുഹമ്മദ് കുഞ്ഞി എന്നയാളെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ IB പാർട്ടിയും , ചെക്ക്പോസ്റ്റിലെ പ്രവന്റീവ് ഓഫീസർ എറ്റ പത്മരാജന്റെ നേതൃത്വത്തിലുള്ള പാർട്ടിയും ചേർന്ന് പിടികൂടി. കണ്ണൂർ ഭാഗത്തേക്ക് വരുകയായിരുന്ന KSRTC ബസിൽ നിന്ന് മുഹമ്മദ് കുഞ്ഞിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ബിഗ് ഷോപ്പറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 22 കുപ്പികളിയായി 11 ലിറ്റർ പുതുച്ചേരി മദ്യം സഹിതമാണ് അറസ്റ്റ് ചെയ്തത്. മുൻ അബ്കാരി കേസിൽ പ്രതിയായ ഇയാൾ വ്യാജ എക്സൈസ് ചമഞ്ഞ് പയ്യന്നൂർ KSBC യിൽ നിന്ന് മദ്യം വാങ്ങി വരുന്നവരിൽ നിന്ന് മദ്യവും പണവും വാങ്ങി എന്ന കേസിൽ പയ്യന്നൂർ പൊലീസ് കേസിലും ഉൾപ്പെട്ട ആളാണ്. വാഹന പരിശോധനയിൽ കണ്ണൂർ IB എക്‌സൈസ് ഇൻസ്‌പെക്ടറെ കൂടാതെ പ്രവന്റീവ് ഓഫിസർ N പത്മരാജൻ, PO നിസാർ (IB) ഗ്രേഡ് PO അജേഷ്,CEO ഷൈബി കുര്യൻ എന്നിവർ പങ്കെടുത്തു. തുടർ നടപടികൾക്കായി തലശേരി റേഞ്ചിൽ ഹാജരാക്കി.

Post a Comment