ശ്രീവാണു കണ്ട കോവിലകം പുന:പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു
മയ്യഴി
പ്രസിദ്ധമായ മങ്ങാട് ശ്രീവാണുകണ്ട കോവിലകം പുന:പ്രതിഷ്ഠാ വാർഷിക ആഘോഷിച്ചു..മഹാഗണപതിഹോമം, മൃത്യുജ്ഞയഹോമം, അന്നദാനം, ദീപാരാധന, സമൂഹപ്രാർത്ഥന, ഭഗവതിസേവ, തായമ്പക, അത്താഴപൂജ, പി.കെ.നാരായണൻ മയ്യിലിൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ ഉണ്ടായി.
പുനപ്രതിഷ്ഠാ വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബാലകലാമേള
ചിത്രകാരനും, മുതിർന്ന മാധ്യമ പ്രവർത്തകനുമായ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.
വി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷനായി.
പി രവീന്ദ്രൻ മാസ്റ്റർ,
എൻ ഭാസ്കരൻ മാസ്റ്റർ,
ഇ പുഷ്പരാജൻ മാസ്റ്റർ,
രതീഷ് ബാബു,
പ്രമോദ് മൊകേരി
എം പി പവിത്രൻ
എന്നിവർ സംസാരിച്ചു.
യു കെ അനിലൻ സ്വാഗതവും ക്യാപ്റ്റൻ എം എം നാണു നന്ദിയും പറഞ്ഞു.



Post a Comment