o സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ മലർത്തിയടിച്ച് യൂറോ സ്പോർട്സ് കൈതാക്കാട് പടന്ന*
Latest News


 

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ മലർത്തിയടിച്ച് യൂറോ സ്പോർട്സ് കൈതാക്കാട് പടന്ന*

 *സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ മലർത്തിയടിച്ച്  യൂറോ സ്പോർട്സ് കൈതാക്കാട് പടന്ന* 




മാഹി: അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൽ ഇന്നലെ നടന്ന മത്സരത്തിൽ

യൂറോ സ്പോർട്സ് കൈതാക്കാട് പടന്ന, ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ  | പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു.

യൂറോ സ്പോർട്സ് കൈതക്കാട് പടന്നയ്ക്ക് വേണ്ടി രണ്ടാം നമ്പർ താരം ദീപക്, എട്ടാം നമ്പർ താരം അനുരാഗ് എന്നിവർ ഓരോ ഗോളുകൾ വീതം നേടിയപ്പോൾ , മലപ്പുറം സൂപ്പർ സ്റ്റുഡിയോക്ക് വേണ്ടി അഞ്ചാം നമ്പർ താരം അബ്രഹാം ആശ്വാസ ഗോൾ നേടി.



 ഇന്നത്തെ കളിയിൽ മുഖ്യാതിഥിയായെത്തിയ റബ്കോ ചെയർമാൻ  കാരായി രാജൻ കളിക്കാരെ പരിചയപ്പെട്ടു.

വിദ്യാർത്ഥികൾക്കായി നടത്തിയ ലോകകപ്പ് ഫുട്ബാൾ ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും കാരായി രാജൻ നിർവ്വഹിച്ചു.



ഇന്ന് മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ

 യൂറോ സ്പോർട്സ് കൈതക്കാട്  പടന്ന,

അഭിലാഷ് എഫ് സി പാലക്കാടിനെ നേരിടും.

Post a Comment

Previous Post Next Post