മുസ്തഫ ഹാജിയുടെ പിറന്നാൾ നാടിന് ഉത്സവമായി
മാഹി:പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, മതേതര മനുഷ്യ സ്നേഹിയുമായ കാസിനോ പി.മുസ്തഫ ഹാജിയുടെ എഴുപത്തിയാറാം പിറന്നാൾ പതിവ് പോലെ നാടിനാകെ ഉത്സവമായി '
തൻ്റെ വീടിന് ചുറ്റിലുമുള്ള 1500 കുടുംബങ്ങൾക്കാണ് മുസ്തഫ ഹാജി പിറന്നാൾ ദിനത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്.ഒപ്പം സ്നേഹവിരുന്നുമുണ്ടായി'
സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ, നോവലിസ്റ്റ് എം.മുകുന്ദൻ, മുൻ മന്ത്രി കെ.പി.മോഹനൻ എം എൽ എ, രമേശ് പറമ്പത്ത് എംഎൽഎ, പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, പ്രമുഖ സഹകാരി മമ്പറം ദിവാകരൻ, ബി.ജെ.പി.ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരിദാസ്.മാഹി ദന്തൽ കോളജ് ചെയർമാൻ
കെ.പി.രമേഷ് കുമാർ,
തുടങ്ങി ഒട്ടേറെ പ്രമുഖർ പിറന്നാളാശംസകൾ നേരാൻ എത്തിയിരുന്നു.
ചെയ്യുന്നു
Post a Comment