o തലശ്ശേരി ഗവർമെണ്ട് ജനറൽ ആശുപത്രിയിലെ സ്റ്റാഫിന്റെ അനാസ്ഥയും കൊള്ളരുതായ്മയും അവസാനിപ്പിക്കണം
Latest News


 

തലശ്ശേരി ഗവർമെണ്ട് ജനറൽ ആശുപത്രിയിലെ സ്റ്റാഫിന്റെ അനാസ്ഥയും കൊള്ളരുതായ്മയും അവസാനിപ്പിക്കണം

 തലശ്ശേരി ഗവർമെണ്ട് ജനറൽ ആശുപത്രിയിലെ സ്റ്റാഫിന്റെ അനാസ്ഥയും  കൊള്ളരുതായ്മയും അവസാനിപ്പിക്കണം




ഇ ഹെൽത്ത് കാർഡ് കേരള വിതരണം തുടങ്ങിയതായുള്ള അറിയിപ്പിനെത്തുടർന്ന്  ശനിയാഴ്ച (31/12/2022)  വീട്ടിലെ എല്ലാവരുടേയും ആധാർ കാർഡുമായി ആശുപത്രി കൗണ്ടറിൽ ക്യൂ നിന്നവരാണ് അവഗണനയും ദുരവസ്ഥയും നേരിടേണ്ടി വന്നത്.


പന്ത്രണ്ട് മണിയോട് കൂടി അവിടെ എത്തിയവർക്ക് തിരക്ക് കൂടിയതിനാൽ 12.30 ന് ക്യൂവിൽ അവസാനം വരെ നിന്നിരുന്നവർക്ക്  ടോക്കൻ എന്നെഴുതിയ പേപ്പർ നല്കി.


 ഇനി വരുന്നവർ  തിങ്കളാഴ്ച വന്നാൽ മതിയെന്ന് ജീവനക്കാർ അറിയിച്ചു .


സമയം ഒന്നര കഴിഞ്ഞിട്ടും ടോക്കൻ കിട്ടിയവരും   മുന്നിൽ നിന്നവരും പിന്നെയും ബാക്കി. പിന്നെയും ആളുകൾ വന്നു ക്യൂവിൽ നിന്നു കൊണ്ടിരുന്നു. പിന്നിൽ വന്നു നിന്നവർ ഒഴിഞ്ഞു പോകണമെന്ന് പറഞ്ഞുവെങ്കിലും അവർ അനുസരിക്കാതെ വന്നപ്പോൾ കൗണ്ടറിൽ നിന്ന സ്റ്റാഫ് കമ്പ്യൂട്ടർ ഓഫ് ചെയ്തു ഇനിയെല്ലാവരും തിങ്കളാഴ്ച വന്നാൽ മതിയെന്ന് പറഞ്ഞു ജീവനക്കാർ പോയി . ടോക്കൺ ലഭിച്ചവർ വീണ്ടും കാത്ത് നിന്നെങ്കിലും ഫലമുണ്ടായില്ല.  ടോക്കൻ ലഭിച്ചിട്ടും ഏറെ നേരം കാത്തു നിന്നവരെ ബുദ്ധിമുട്ടിച്ച ജീവനക്കാരുടെ  ഇത്തരം അനാസ്ഥ അവസാനിപ്പിക്കണമെന്ന് , ധിക്കാരമായി ജനങ്ങളോട് പെരുമാറിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അവഗണനയ്ക്കിരയായവർ ആവശ്യപ്പെട്ടു.



Post a Comment

Previous Post Next Post