വടകരയിലെ വ്യാപാരിയുടെ കൊലപാതകക്കേസിൽ പ്രതി പിടിയിലായതായി സൂചന
വടകരയിലെ വ്യാപാരിയുടെ കൊലപാതകക്കേസിൽ പ്രതി പിടിയിലായതായി സൂചന. തൃശൂർ സ്വദേശിയാണ് പ്രതിയെന്നാണ് ലഭിക്കുന്ന വിവരം.
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ കഴിഞ്ഞ ദിവസം പൊലീസ് പുറത്ത് വിട്ടിരുന്നു. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുൻപ് രാത്രിയിലാണ് വടകരയിലെ വ്യാപാരിയായ അടക്കാത്തെരു സ്വദേശി രാജനെ മാർക്കറ്റ് റോഡിലെ കടമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജനെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്
രാജനൊപ്പം രാത്രി പത്തു മണിക്ക് ശേഷം മറ്റൊരാള്‍ കൂടി കടയിലുണ്ടായിരുന്നതായും ദൃക്സാക്ഷിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവയെല്ലാം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്നാണ് വിവരം .
Post a Comment