o കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ "ഒരുകോടി ഒപ്പ് "ശേഖരണം നടത്തി
Latest News


 

കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ "ഒരുകോടി ഒപ്പ് "ശേഖരണം നടത്തി

 *കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ "ഒരുകോടി ഒപ്പ് "ശേഖരണം നടത്തി.*




അഴിയൂർ:

 സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുക, സമരക്കാർക്കെതിരെ ചുമത്തിയ അന്യായമായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവെ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമർപ്പിക്കാൻ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി അഴിയൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഒരു കോടി ഒപ്പ് ശേഖരണം " സമരസമിതി ജില്ലാ ചെയർമാൻ ശ്രി.ടി.ടി.ഇസ്മയിൽ മുക്കാളിയിൽ ഉത്ഘാടനം നിർവ്വഹിച്ചു.


ചടങ്ങിൽ സതിടീച്ചർ മടപ്പള്ളി സ്വാഗതം പറഞ്ഞു. സമരസമിതി വടകര മണ്ഡലം കൺവീനർ ടി.സി.രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.സമരസമിതി സംസ്ഥാന കൺവീനർ ശ്രീകുമാർ, ജില്ലാ കൺവീനർ വരപ്രത്ത് രാമചന്ദ്രൻ , പ്രവീൺ ചെറുവത്ത്, അശോകൻ കളത്തിൽ, ബാലകൃഷ്ണൻ പാമ്പള്ളി, സ്മിത സരയു , രാജൻ തീർത്ഥം എന്നിവർ സംസാരിച്ചു. അഴിയൂർ മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ ഒപ്പ് ശേഖരണം നടക്കും. ചടങ്ങിന് സജ്ന സി.കെ.നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post