ശ്രീ മാങ്ങോട്ടും കാവ് മഹോത്സവം 15 മുതൽ
മാഹി: പെരിങ്ങാടി ശ്രീമാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷം |ജനുവരി 15 മുതൽ 21 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
15 ന് രാത്രി എട്ട് മണിക്ക് വയനാട് നാട്ടുകൂട്ടത്തിൻ്റെ നാടൻപാട്ട്, 16 ന് 8 മണിക്ക് പഞ്ചമുഖി ടീമിൻ്റെ ന്യത്താർച്ചന, 17 ന് 8 മണിക്ക് മാങ്ങോട്ടും കാവ് കലാകേന്ദ്രത്തിൻ്റെ അമൃത സംഗീതം 19 ന് 8 മണിക്ക് കണ്ണൂർ സംഘ കലയുടെ വിൽപ്പാട്ട്; മൂന്ന് മണിക്ക് ഗോപൂജ, പശുക്കൾക്ക് പുല്ലും കഞ്ഞിയും 20 ന് കാലത്ത് 11 മണിക്ക് ഉത്സവാരംഭം കുറിക്കും.5 മണി തിരുവായുധം എഴുന്നള്ളത്ത് 6 മണി താലപ്പൊലി വരവ്, 9.30 തിരുവാഭരണം എഴുന്നള്ളത്ത്, 10 മണി ഇളനീരാട്ടം, പൂമൂടൽ, 11 മണികലശം വരവ്, ഗുരുതി, ഗുളികൻ തിറ, 21 ന് തിറ മഹോത്സവം
എല്ലാ ദിവസവും ഉച്ചക്ക് പ്രസാദ ഊട്ട് ഉണ്ടാക്കും. ഡോ: പ്രബിൻ, ഡോ: പി.കെ.സതീഷ് കുമാർ, ഡോ: ശിശിര, ഡോ: അശ്വിൻ സുരേന്ദ്രൻ എന്നിവരെ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് ഒ.വി.സുഭാഷ്, സെക്രട്ടരി ഷാജി കൊള്ളുമ്മൽ, സി.വി.രാജൻ പെരിങ്ങാടി, പവിത്രൻ കൂലോത്ത്, പി.പ്രദീപൻ പങ്കെടുത്തു.

Post a Comment