o കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് ജാഥ നടത്തി
Latest News


 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് ജാഥ നടത്തി

 കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് ജാഥ നടത്തി








ന്യൂമാഹി: ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പിൻവാതിൽ നിയമനങ്ങൾക്കും ലഹരി മാഫിയക്കെതിരെയും കോൺഗ്രസ് നടത്തിയ വാഹനജാഥ സമാപിച്ചു. കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് വി.സി.പ്രസാദ് നയിച്ച രണ്ട് ദിവസത്തെ ജാഥ മൂഴിക്കരയിൽ ഡി.സി.സി. പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മീത്തലെ ചമ്പാട് നടന്ന ജാഥാ സമാപനം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. രണ്ടാമത്തെ ദിവസത്തെ ജാഥ ചൊക്ലി ഗ്രാമത്തിയിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ. ഷുഹൈബ്, കെ.എം. പവിത്രൻ ഷാജി എം. ചൊക്ലി, ടി.പി. വസന്ത, കെ.എം ചന്ദ്രൻ, പി.കെ.രാജേന്ദ്രൻ, എം.ഉദയൻ എന്നിവർ പ്രസംഗിച്ചു. നിരവധി  കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ന്യൂമാഹി ടൌണിൽ സമാപിച്ചു. മുൻ കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

എൻ.കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. വി.രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ സി.ടി. സജിത്ത്, ടി ജയകൃഷ്ണൻ, രജിത്ത് നാറാത്ത്, കെ.പി. സാജു, സന്തോഷ് കണ്ണമ്പള്ളി, ടി.എച്ച്. നാരായണൻ, അഡ്വ.സി.ജി. അരുൺ, അഡ്വ. കെ. ഷുഹൈബ്, കെ.എം. പവിത്രൻ, കെ. ശശിധരൻ, സി.പി. പ്രസീൽ ബാബു, ജാഥാ ലീഡർ വി.സി.പ്രസാദ് എന്നിവർ പ്രസംഗിച്ചു. നൂറ് ദിവസം തികയുന്ന ജോഡോ യാത്രയുടെ ആവേശത്തിൽ നൂറ് ദീപങ്ങൾ തെളിച്ചു.

Post a Comment

Previous Post Next Post