ന്യൂമാഹി ഫെസ്റ്റ്: മയ്യഴിപ്പുഴയിൽ ബോട്ട് സവാരി തുടങ്ങി
ന്യൂമാഹി: ന്യൂമാഹി പഞ്ചായത്ത് നടത്തുന്ന 12 ദിവസത്തെ ന്യൂമാഹി ഫെസ്റ്റിൻ്റെ ഭാഗമായി മയ്യഴിപ്പുഴയിൽ ബോട്ട് സവാരി തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം പെരിങ്ങാടിയിലെ ബോട്ട് ജെട്ടിയിൽ നിന്നും തുടങ്ങിയ ആദ്യ സവാരി തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാ റാണി ഉദ്ഘാടനം ചെയ്തു. സംഘാടകരും ജനപ്രതിനിധികളും നാട്ടുകാരും ആദ്യ സവാരിയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ചുമതലയുള്ള അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.ലത, എ.എസ്.ഷർമിള, മഗേഷ് മാണിക്കോത്ത്, പഞ്ചായത്ത് അംഗങ്ങളായ ടി.എച്ച്.അസ്ലം, കെ.പി.രഞ്ജിനി, അസി. സെക്രട്ടറി ആർ. അരുൺ ജിതേഷ് എന്നിവർ പ്രസംഗിച്ചു. 22 ന് തുടങ്ങുന്ന ഫെസ്റ്റ് ജനുവരി ഒന്നിന് സമാപിക്കും.

Post a Comment