o അസത്യ പ്രചാരകരായി മാധ്യമ പ്രവർത്തകർ മാറരുത്: സ്പീക്കർ
Latest News


 

അസത്യ പ്രചാരകരായി മാധ്യമ പ്രവർത്തകർ മാറരുത്: സ്പീക്കർ

 അസത്യ പ്രചാരകരായി മാധ്യമ പ്രവർത്തകർ മാറരുത്: സ്പീക്കർ



തലശ്ശേരി:സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം പത്രപ്രവർത്തനത്തിലും കാണാനുണ്ടെന്നും,. വാർത്തകൾ ബ്രേയ്ക്ക് ചെയ്യുമ്പോൾ അതിൽ സത്യമുണ്ടോ എന്ന് പോലും ചില മാധ്യമ പ്രവർത്തകർ അന്വേഷിക്കുന്നില്ലെന്നും സ്പീക്കർ എഎൻ.ഷംസിർ . ചില ഘട്ടങ്ങളിൽ അസത്യത്തിന്റെ പ്രചാരകരായി മാധ്യമപ്രവർത്തകർ മാറുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. തങ്ങളുടെ കൈയിലെ മൈക്ക് ഉപയോഗിച്ച് ആരെയും ചോദ്യം ചെയ്യാമെന്ന സ്ഥിതിയാണ്. നിഷ്പക്ഷവും സ്ത്യ സന്ധവുമായ മാധ്യമ പ്രവർത്തനം ഇന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

പടയണി സായാഹ്ന പത്രത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ .

 മാനേജിംഗ് എഡിറ്റർ കെ.പി.മോഹനൻ എം.എൽ.എ അധ്യക്ഷനായി. സുവനീർ പ്രകാശനം ഊർജ്ജ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു.കെ.കെ.മാരാർ ആദ്യ പ്രതി സ്വീകരിച്ചു. ചതുർഭാഷാ നി ഘണ്ടു രചയിതാവ് ഞാറ്റ്യേല ശ്രീധരനെ ചടങ്ങിൽ ആദരിച്ചു. പടയണി പത്രത്തിൻ്റെ ആദ്യകാല പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

 സ്വാഗത സംഘം ചെയർപേഴ്സണും തലശ്ശേരി നഗരസഭാധ്യക്ഷയുമായ കെ.എം.ജമുനാ റാണി ടീച്ചർ സ്വാഗതം പറഞ്ഞു മാർട്ടിൻ ജോർജ്ജ്, അഡ്വ.കെ.എ.ലത്തീഫ് ,സി.പി. സന്തോഷ് കുമാർ, കെ.വേലായുധൻ, കെ.കെ.ജയപ്രകാശ്, കെ.സുരേശൻ, കെ. മനോജ്, കെ.പി.യൂസഫ്.നവാസ് മേത്തർ ,സി.സി.വർഗീസ്, കെ.കെ.സഹദേവൻ, ചാലക്കര പുരുഷു സംസാരിച്ചു.തുടർന്ന് സംഗീത നൃത്ത മന്ത്രിക സന്ധ്യ അരങ്ങേറി


ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post