o ഓട്ടോറിക്ഷ മറിഞ്ഞു മരണം
Latest News


 

ഓട്ടോറിക്ഷ മറിഞ്ഞു മരണം

 *ഓട്ടോറിക്ഷ മറിഞ്ഞു മരണം* 



ഒഞ്ചിയം:  ഓട്ടോറിക്ഷ മറിഞ്ഞു റിട്ടയേർഡ് അധ്യാപിക മരണപ്പെട്ടു. ഒഞ്ചിയം  പടിഞ്ഞാറെ പുനത്തിൽ (നെല്ലാച്ചേരി കാറ്റാടിമ്മൽ) ലീല ടീച്ചറാണ്  (64)  (റിട്ടേർഡ് അധ്യാപിക ഓർക്കാട്ടേരി എൽ പി സ്കൂൾ) മരണമടഞ്ഞത്. ഭർത്താവുമൊത്ത് വടകരയിലെ ഹോസ്പിറ്റലിൽ  പോകുമ്പോഴാണ് അപകടം സംഭവിച്ചത് . കൈനാട്ടി നാഷണൽ ഹൈവേയിൽ ഇന്നലെ രാത്രി 7:30 ന്    ചോറോട് പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം


ഭർത്താവ് കുമാരൻ മാഷിനും  തലയ്ക്ക് സാരമായ പരുക്കുണ്ട്  സംഭവം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരണപ്പെട്ടു.     


മക്കൾ: ലിഷ, ലീഗിഷ 

മരുമക്കൾ: സജീവൻ കൈനാട്ടി, ഷാജു ഒഞ്ചിയം 

സഹോദരങ്ങൾ:  ശാരദ, രാധ, കമല, അജിത, പ്രമോദ്

Post a Comment

Previous Post Next Post