മിഠായി കടലാസുകൾ ഉപയോഗിച്ച് മൊസൈക്
പി.എം.സുധീഷിന് ഗിന്നസ് റെക്കോർഡ്
ന്യൂമാഹി: മിഠായി കടലാസുകൾ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ മൊസൈക് ചിത്രം നിർമ്മിച്ചതിന് ലോക റെക്കോർഡ്. ന്യൂമാഹി എം.എം. ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ
പയ്യോളി സ്വദേശി പി.എം.സുധീഷിനാണ് ഗിന്നസ് റെക്കോർഡ്. 6000 മിഠായി കടലാസുകൾ ഉപയോഗിച്ചാണ് ഏറ്റവും വലിയ മോസൈക് ചിത്രം നിർമ്മിച്ചത്.
15.75 ചതുരശ്ര മീറ്ററിൽ തീർത്ത ചിത്രത്തിന് ലണ്ടനിലെ ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരിൽ നിന്നുള്ള അംഗീകാരം ലഭിച്ചു. മിഠായി കടലാസ് ഉപയോഗിച്ച് അക്വാറിയത്തിലെ സ്വർണമത്സ്യത്തെയാണ് സൃഷ്ടിച്ചത്. ജൂലായ് 28ന് വൈകുന്നേരം 3.17ന് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 1.34 വരെ 10 മണിക്കൂറും 17 മിനുട്ടും ഇതിന്റെ നിർമ്മാണത്തിനായി വേണ്ടിവന്നു.
നേരത്തെ ലോകത്തിലെ ഏറ്റവും വലിയ മോസൈക് ചിത്രം 14.82 ചതുരശ്ര മീറ്ററിൽ ജപ്പാൻകാരനായ മോസ് ബർജർ കിയോക്കൈ നിർമ്മിച്ചതായിരുന്നു. ചിത്രനിർമ്മാണത്തിന് സാക്ഷികളായി എത്തിയ ആളുകൾക്ക് 6000 മിഠായികൾ നൽകിയ ശേഷം ഇതിന്റെ കവർ തിരിച്ചുവാങ്ങി അതിൽ പശ ചേർത്ത് ക്യാൻവാസിൽ ഒട്ടിച്ചുകൊണ്ടാണ് ഇതു പൂർത്തീകരിച്ചത്. ഇതിന്റെ രേഖകൾ ഗിന്നസ് അധികൃതർക്ക് അയച്ചുകൊടുത്തിരുന്നു. നാല് മാസത്തിനു ശേഷമാണ് ഫലപ്രഖ്യാപനമുണ്ടായത്.


Post a Comment