*.നാടൻ പാട്ടിലൂടെ ദേശീയതലത്തിലേക്ക്
മാഹി : സി.ഇ.ഭരതൻ ഗവ: ഹയർ സെക്കണ്ടറിയിലെ ഫാത്തിമത്തുൽ ജൽ വക്കാണ് ഒറീസയിൽ വച്ചു നടക്കുന്ന കലാ ഉത്സവ് 2022 ൽ നാടൻ പാട്ട് ഇനത്തിൽ ദേശീയ തല മത്സരവേദിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. കഴിഞ്ഞ മാസം പുതുച്ചേരിയിൽ വച്ചു നടന്ന കലാ ഉത്സവ് 2022 ൽ സംസ്ഥാന തല നാടൻ പാട്ടു മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതിനെ ത്തുടർന്നാണ് പോണ്ടിച്ചേരി സ്റ്റേറ്റിനെ പ്രതിനിധീകരിക്കുവാനുള്ള ഭാഗ്യം ജൽ വക്കു ലഭിച്ചത്. ഫാത്തിമത്തുൽ ജൽ വ മാഹി സി.ഇ.ഭരതൻ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്

Post a Comment