*ബി ജെ പി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.*
അഴിയൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് മാരക മയക്കുമരുന്നായ എം ഡി എം എ നൽകിക്കൊണ്ട് ലഹരിക്ക് അടിമപ്പെടുത്തുകയും ലഹരിവിതരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അകപ്പെട്ട പ്രതിയെ കസ്റ്റടിയിലെടുക്കാതെ വിട്ടയച്ച ചോമ്പാല പോലീസിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
അഴിയൂർ ചുങ്കത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചോമ്പാല പോലീസ് സ്റ്റേഷൻ പരിസരത്ത് സമാപിക്കുകയും തുടർന്ന് പ്രതിഷേധ ധർണ്ണ നടത്തുകയും ചെയ്യ്തു.
ബിജെപി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
അഴിയൂരിൽ ലഹരി മാഫിയയുടെ മായാവലയത്തിൽ അകപ്പെട്ട് നിരവധി വിദ്യാർത്ഥികളെന്ന് അദ്ദേഹം പറഞ്ഞു
പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് സുബീഷ് .പി .വി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം പി.കെ പ്രീത, ബിജെപി ജില്ലാ കമ്മിറ്റി അംഗം അജിത്ത് കുമാർ തയ്യിൽ, ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ്, മണ്ഡലം ജന:സെക്രട്ടറിമാരായ അനിൽകുമാർ വി.പി, അഭിജിത്ത് .കെ .പി, മണ്ഡലം ട്രഷറർ പ്രദീപ് കുമാർ,മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് ശ്രീകല.വി.എൻ, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് പ്രകാശൻ പി.കെ, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അരുൺ ആവിക്കര, ബിജെപി അഴിയൂർ പഞ്ചായത്ത് ജന:സെക്രട്ടറി മിഥുൻ ലാൽ എന്നിവർ നേതൃത്വം നൽകി.
കബടി ടീമിൽ അംഗമായ വിദ്യാർത്ഥിനിക്ക് കൂടുതൽ ഊർജം ലഭിക്കുമെന്ന് പറഞ്ഞ് ലഹരിമരുന്ന് നൽകിയവർക്കെതിരെയും ഇറക്കി പ്രതിയെ പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കി കൊണ്ടുപോയവർക്കുമെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി വ്യക്തമാക്കി

Post a Comment