*പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ സംഭവം വിശദീകരണം തേടി മുസ്ലീം ലീഗ്*
അഴിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച ചോമ്പാല പോലീസിന്റെ നടപടിയിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് നേതാക്കൾ ചോമ്പാല സബ് ഇൻസ്പെക്ടർ മനീഷുമായി സംസാരിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ മുസ്ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു. യൂത്ത് ലീഗ് നേതാക്കളായ.. ഇസ്മായിൽ പി പി. മർവാൻ വി പി.. ഷാനിസ്. സുനീർ ചോമ്പാല. മുസ്തഫ കല്ലാമല.. ശിഹാബ് വി പി. തുടങ്ങിയവർ സംബന്ധിച്ചു

Post a Comment