*എസ് ഡി പി ഐ ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി*
അഴിയൂരിൽ വിദ്യാർത്ഥിനിക്ക് ലഹരി നല്കിയ സംഭവത്തിൽ
പോലീസ് ലഹരിമാഫിയയ്ക്ക് ഒത്താശ ചെയ്തുവെന്നാരോപിച്ച് എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റി ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി
ധർണ്ണ എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു.
അഴിയൂർ വാർഡ് മെംബർ സാലിം അഴിയൂർ വിഷയാവതരണം നടത്തി
വടകര മണ്ഡലം സെക്രട്ടറി ബഷീർ കെ.കെ സ്വാഗതവും, എ കെ സൈനുദ്ദീൻ നന്ദിയും പറഞ്ഞു

Post a Comment