ജീവകാരുണ്യ പ്രവർത്തന ഫണ്ട് ശേഖരണം: ക്രിക്കറ്റ് ടൂർണമെൻ്റ് തുടങ്ങി
മയ്യഴി: ഹ്യൂമൻ ചാരിറ്റി ആൻ്റ് കൾച്ചറൽ സെന്റർ മാഹി നടത്തുന്ന ദ്വിദിന ഓൾ കേരള പ്രൈസ് മണി ക്രിക്കറ്റ് ടൂർണമെന്റ് സൂപ്പർ നയിൻസ് തുടങ്ങി. രോഗികൾക്ക് ചികിത്സാ സഹായം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതിനാണ് ടൂർണ്ണമെൻ്റ് നടത്തുന്നത്. ട്യൂർണമെൻ്റ് നാളെ സമാപിക്കും
വന്യഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു. പി.കെ.അഹമ്മദ് അധ്യക്ഷത വഹിച്ചു.
അനില രമേശ്, അജിത പവിത്രൻ എന്നിവർ പ്രസംഗിച്ചു.
Post a Comment