ധർമ്മശാസ്താഅഷ്ട്ടോത്തര ശതനാമർച്ചന വിളക്ക്പൂജ
ന്യൂ മാഹിഃ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ശ്രീ ധർമ്മശാസ്താഅഷ്ട്ടോത്തര ശതനാമർച്ചന വിളക്ക്പൂജ ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു. പിന്നീട് ബ്രഹ്മശ്രീ മാടമന ഈശ്വരന് നമ്പൂതിരി യുടെ പ്രഭാഷണവും നടന്നു. നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ, ഒ വി ജയൻ, കണ്ടോത് രാജീവൻ, പൊത്തങ്ങാട്ട് രാഘവൻ, സന്തോഷ് തുണ്ടിയിൽ, കെ. പി ശ്രീധരൻ, ഷാജീഷ് സി ടി കെ, ഒ വി വിനയചന്ദ്രന് എന്നിവർ നേതൃത്വം നൽകി. മണ്ഢലമഹോത്സവത്തിന്റെ 18ാംദിവസമായ നാളെ ആശ്രയ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് അവതരിപ്പിക്കുന്ന ഭക്തിഗാനമേള ഉണ്ടായിരിക്കുന്നതാണ്.
Post a Comment