കെ.എം. വാസു [72] മാസ്റ്റർ അന്തരിച്ചു
പരേതരായ ചാത്തു വൈദ്യരുടെയും കല്യാണിയുടെയും മകനാണ്..
സി.പി.ഐ.എം കടവത്തൂർ
ബ്രാഞ്ചംഗമാണ്. സി.പി.ഐ.എം
അവിഭക്ത പെരിങ്ങത്തൂർ ലോക്കൽ
കമ്മിറ്റിയുടെ സെക്രട്ടറി, പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗം കർഷക സംഘം തൃപ്രങ്ങോട്ടൂർ വില്ലേജ് സെക്രട്ടറി കർഷകസംഘം
പാനൂർ ഏരിയാ കമ്മിറ്റി അംഗം
തുടങ്ങിയ നിലയിലും സാംസ്കാരിക
മേഖലയിലും ദീർഘകാലം പ്രവർത്തിച്ചു.
അടിയന്തിരാവസ്ഥയിൽ DIR
തടവുകാരനായി ജയിൽ വാസം അനുഭവിച്ചു.
ചൊക്ലി നളന്ദ കോളേജ് അധ്യാപകനായിരുന്നു.
മൃഗസംരക്ഷണ വകുപ്പിൽ നിന്നും
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായി വിരമിച്ചു.
ഭാര്യ :സരോജിനി.
മക്കൾ : ഡോ: കെ.എം.സിജു(അസി.പ്രൊഫസർ,ഓർത്തോ സർജൻ : പാലക്കാട് മെഡിക്കൽ കോളേജ് ) ജെയ്ഷ .കെ എം (എപ്പിസോസ് ആവരം പാളയം കോയമ്പത്തൂർ )
മരുമകൾ :ഉഷ (അസി.പ്രൊഫസർ, നാദാപുരംഗവ :
ആർസ്ട് & സയൻസ് കോളേജ് തിരുവമ്പാടി )
സഹോദരങ്ങൾ ദേവി എം ഒ ( പുല്ലൂക്കര ), ബാലൻ കെ എം, (CPIM കടവത്തൂർ ബ്രാഞ്ച് അംഗം),കെ എം മുകുന്ദൻ ( ബാംഗ്ലൂർ ), കമല ( കരിയാട് ), ഗംഗാധരൻ ( ബാംഗ്ലൂർ ), പരേതരായ നാണി സി എൻ, കെ എം കരുണൻ
സംസ്ക്കാരം ഞായറാഴ്ച (04/12/22 )
രാവിലെ 8 മണിക്ക് പുല്ലൂക്കര
കൊച്ചിയങ്ങാടിയിലെ വീട്ടുവളപ്പിൽ ...
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രൻ, ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, ലോക്കൽ സെക്രട്ടറി എൻ.അനൂപ്, എ.രാഘവൻ, എ.വി ബാലൻ, കെ.പി രമേശൻ എന്നിവർ ചേർന്ന് ഭൗതികദേഹത്തിൽ ചെമ്പതാക പുതപ്പിച്ചു
CPIM സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സുരേന്ദ്രൻ, കാരായി രാജൻ എന്നിവർ വീട്ടിൽ വന്നു അനുശോചനം രേഖപ്പെടുത്തി
Post a Comment