o പ്രസന്നൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെൻ്റ്
Latest News


 

പ്രസന്നൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെൻ്റ്

 പ്രസന്നൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെൻ്റ്



മാഹി: സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബാൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പ്രസന്നൻ സ്മാരക അഖില കേരള നൈൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് - 2022 സംഘടിപ്പിക്കുന്നു.

ഡിസമ്പർ 26 മുതൽ 31 വരെ മാഹി സ്പോട്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. 26 ന് കാലത്ത് 9 മണിക്ക് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീന്ന ഉദ്ഘാടനം ചെയ്യും. ഇരുപത്താറ് ടീമുകൾ പങ്കെടുക്കുന്ന മത്സരം 31 ന് സമാപിക്കും. എല്ലാ ദിവസവും കാലത്ത് 7 മണി മുതൽ മത്സരം ആരംഭിക്കും.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 15000 രൂപയും ട്രോഫിയും സമ്മാനിക്കും.

വൈ.5 മണിക്ക് നടക്കുന്ന സമ്മാനദാന ചടങ്ങ് രമേശ് പറമ്പത്ത് എ എൽ എ, ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഇ.വത്സരാജ്, മുൻ എംഎൽഎ ഡോ.വി.രാമപന്ദ്രൻ, ഹർഷവർദ്ധൻ, വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമരാജ് മാഹി പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ഒ.പ്രദീപ്കുമാർ, ജോസ് ബാസിൽഡിക്രൂസ്, വി.മനോജ്, അജയൻ പൂഴിയിൽ, പോൾ ഷിബു, പ്രസാദ് വളവിൽ,

എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post