*കുഞ്ഞിപ്പള്ളിയിൽസംയുക്ത ജനകീയ ഉപവാസം നടത്തി*
അഴിയൂർ :മയക്ക് മരുന്ന് വിഷയത്തിൽ സമഗ്രാന്വേഷണം നടത്തുക,സ്കൂൾ വിദ്യർത്ഥിനി മയക്ക് മരുന്നു ലോബിക്ക് അടിമപ്പെട്ട വിഷയത്തിൽ സമ ഗ്രാന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കുക,
വിഷയത്തിൽ പോലീസും എക്സൈസും ഒളിച്ച് കളി നടക്കുന്നത് അവസാനിപ്പിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് അശ്രയാ ചിരിറ്റബിൾ സൊസൈറ്റിയും, അത്മവിദ്യസംഘവും മദ്യനിരോധന സമിതിയും അഴിയൂർ കുഞ്ഞിപ്പള്ളിയിൽസംയുക്തമായി ജനകീയ ഉപവാസം നടത്തി
ചടങ്ങിൽ ആശ്രയ വടകര നിയോജക മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ വരപ്രത്ത് അദ്ധ്യക്ഷത വഹിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിആയിഷ ഉമ്മർ ഉപവാസ സമരം ഉൽഘാടനം ചെയ്തു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഈയ്യച്ചേരി കുഞ്ഞികൃഷണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ആശ്രയ സൊസൈറ്റി സംസ്ഥാന സമിതി അംഗം കെ.എൻ.എ.അമീർ , ജില്ലാ പ്രസിഡന്റ്'വി.കെ മജീദ് ഹാജി, പ്രദീപ് ചോമ്പാല , പി.എം അശോകൻ , പി.പി.ദാസൻ ,കെ,സുമോദ് കുമാർ,പി.എസ്.പ്രകാശൻ .സി.രാജൻ, പി.ചെറിയ കോയ തങ്ങൾ 'കെ.പി.വിജയൻ എ. പി. നാസർ, എസ് പി.ഹംസ ,എന്നിവർ സംസാരിച്ചു. അത്മവിദ്യാ സംഘം പ്രസിഡന്റും ആശ്രയയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായ പാലേരി മോഹനൻ സ്യാഗതവും, മണ്ഡലം സിക്രട്ടറി .ടി.സി രാമചന്ദ്രൻ നന്ദിയും പറഞ്ഞു
Post a Comment