മാങ്ങോട്ടിലമ്മയ്ക്ക് പൊങ്കാല. സമർപ്പിച്ചു
പെരിങ്ങാടി ശ്രീമാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ. അനേകം
സ്ത്രി ഭക്തർ പൊങ്കാല സമർപ്പണം നടത്തി ആത്മ സംതൃപ്തി നേടി വൃശ്ചികമാസത്തിലെ തൃക്കാർത്തിക നാളിലാണ് ദേവി മഹാമായ. മാങ്ങോട്ടിലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുന്നത്
ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രി ഭക്തർ കാലത്ത് തന്നെ
ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു കാലത്ത്
പത്ത് മണിക്ക് ക്ഷേത്ര മേൽശാന്തി പണ്ടാര അടുപ്പിൽ. അഗ്നി പകർന്നു തുടർന്ന് ക്ഷേത്രത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒരുക്കിയിട്ടുള്ള. പൊങ്കാല അടുപ്പിൽ അഗ്നി പകർന്നപ്പോൾ ക്ഷേത്രവുംപരിസരവും യജ്ഞയാഗ ഭൂമിയായി മാറി
ഉച്ചപൂജയക്ക് ശേഷം പൊങ്കാല നൈവേദ്യം തിരുനടയിൽ അമ്മയ്ക്ക് സമർപ്പിച്ചു തുടർന്ന് ഊട്ട് പുരയിൽ പ്രസാദ ഊട്ട് നടന്നു.
വാദ്യമേളകളോടെ പൂജകൾക്ക് പുറമേഅഖണ്ഡനാമജപം പൊങ്കാല സമർപ്പണത്തിന്ക്ഷേത്രസമിതി മാതൃസമിതി നവീകരണ സമിതി വിവിധ. ഉപസമിതികൾ. നേത്യത്യം നല്കി വിജയപ്രദമാക്കി



Post a Comment