ആന്വൽ സ്പോർട്സ് മീറ്റ് സമാപിച്ചു.
ഈസ്റ്റ് പള്ളൂർ ചൊക്ലി .
മർക്കസ് ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിലെ ബ്യൂസിഫാലസ് 2022 എന്ന പേര് നൽകിയ സ്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് സമാപിച്ചു.
തലശ്ശേരി വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കിൽ നടത്തിയ പരിപാടിയിൽ മുന്നൂറോളം വിദ്യാർത്ഥികൾ മൂന്ന് ഹൗസുകളിലായി മാറ്റുരച്ചു. വേഗമേറിയ ആൺകുട്ടിയായി Muhammed Zayyan Abdul Majeed പെൺകുട്ടിയായി Fathimathul Shazana Firdouse നെയും തിരഞ്ഞെടുത്തു. ഓവറോൾ ചാമ്പ്യൻഷിപ്പ് :ഫാൽക്കൺ ഗ്രൂപ്പ് നേടി. റണ്ണേർസപ്പായി പീജിയൺ ഗ്രൂപ്പ് തൊട്ടു പുറകിൽ നിലകൊണ്ടു .
പരിപാടിയിൽ തലശ്ശേരി അഡീഷണൽ സബ് ഇൻസ്പെക്ടർ ഹരീഷ് പതാക ഉയർത്തി.
വിജയികൾക്കുള്ള സമ്മാനം കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി വിതരണം ചെയ്തു.
പരിപാടികൾക്ക് സ്കൂൾ മാനേജർ ഹൈദരലി നൂറാനി, പ്രിൻസിപ്പൽ ഷെരീഫ്,അധ്യാപികമാരായ സംഗീത. കെ.ടി, പ്രിൻഷ.സി,ബിന്ദു , അഹമദ് മുനീർ , ജിഷ്ണുരാജ് എന്നിവർ നേതൃത്വം നൽകി.

Post a Comment