o ഇന്നത്തെ മത്സരത്തിൽ എ എഫ് സി വയനാട് ഫിഫാ മഞ്ചേരിയുമായി ഏറ്റുമുട്ടും*
Latest News


 

ഇന്നത്തെ മത്സരത്തിൽ എ എഫ് സി വയനാട് ഫിഫാ മഞ്ചേരിയുമായി ഏറ്റുമുട്ടും*

 *മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്*       
 *ഇന്നത്തെ മത്സരത്തിൽ എ എഫ് സി വയനാട് ഫിഫാ മഞ്ചേരിയുമായി ഏറ്റുമുട്ടും* 



മാഹി :  മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ക്വാട്ടർ ഫൈനൽ മത്സരങ്ങൾ ഇന്നാരംഭിക്കും.     ആദ്യ ക്വാട്ടർ ഫൈനൽ മത്സരത്തിൽ എഎഫ് സി വയനാട് -ഫിഫാ മഞ്ചേരിയെ നേരിടും .             ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിന് ( 2 - O) ഫിഫാ എഫ് സി മഞ്ചേരി - ഹണ്ടേർസ് കൂത്തുപറമ്പിനെ തോൽപ്പിച്ചു.

ഫിഫ എഫ് സി മഞ്ചേരിക്ക് വേണ്ടി തോമസ്, ആഷിഖ് എന്നിവർ ഗോളുകൾ നേടി.


ടൂർണ്ണമെന്റ്  മുഖ്യ സ്പോൺസറും ഇ-പ്ലാനറ്റിൻ്റെ പാർട്ണറുമായ ഷെമീം അഹമ്മദ്    ഇന്നലെ വിശിഷ്ടാതിഥി ആയി താരങ്ങളെ പരിചയപ്പെട്ടു. 


   മയ്യഴിയുടെ കഥാകാരൻ  എം.മുകുന്ദൻ  ആദ്യ ക്വാർട്ടർ ഫൈനലിലെ മുഖ്യാതിഥിയായിരിക്കും. വൈകീട്ട് 7.15 നാണ് മത്സരം ആരംഭിക്കുക

Post a Comment

Previous Post Next Post