*കെ മുരളീധരൻ എംപിഅഴിയൂർ ലഹരി മാഫിയുടെ പിടിയിൽ അകപ്പെട്ടപെൺകുട്ടിയുടെ വീട്സന്ദർശിച്ചു*
മാഹി:കെ. മുരളീധരൻ എം.പി. അഴിയൂർ ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. പെൺകുട്ടിയുടെ കുടുബാംഗങ്ങളുമായി കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയിയെക്കുറിച്ചു ചർച്ച നടത്തി. കേസിന്റെ മുന്നോട്ടുള്ള നടപടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചു. രാജീവ് ഗാന്ധി പഞ്ചായത്ത് സമിതി ജില്ലാ ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാരിസ് മുക്കാളി, അഴിയൂർ പഞ്ചായത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബബിത് തയ്യിൽ, അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മായിൽ, തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment