വാഹന പ്രചരണ യാത്രയ്ക്ക് അഴിയൂരിൽ തുടക്കം കുറിച്ചു
അഴിയൂർ :ഈ മാസം 28,29,30 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഐഎൻഎൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ യാത്രയ്ക്ക് അഴിയൂരിൽ തുടക്കം കുറിച്ചു.ജാഥ ക്യാപ്റ്റൻ ജില്ലാ പ്രസിഡണ്ട് സി എച്ച് ഹമീദ് മാസ്റ്റർക്ക് പതാക കൈമാറിക്കൊണ്ട് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എ പി മുസ്തഫ,ഒ പി അബ്ദുറഹ്മാൻ,സലാം നരിക്കുനി,പി എൻ കെ അബ്ദുള്ള,സി കെ കരീം,കെ ജി ലത്തീഫ്, സിറാജ് മൂടാടി തുടങ്ങിയവർ സംസാരിച്ചു.മുബാസ് കല്ലേരി സ്വാഗതവും സ്വീകരണത്തിന് നന്ദി അർപ്പിച്ചുകൊണ്ട് ജാഥ ക്യാപ്റ്റൻ സി എച്ച് ഹമീദ് മാസ്റ്റർ സംസാരിച്ചു.മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ എല്ലാ മണ്ഡലത്തിലും നടക്കുന്ന പര്യടനങ്ങൾക്ക് ശേഷം കോഴിക്കോട് രാമനാട്ടുകരയിൽ ജാഥ സമാപിക്കും.

Post a Comment