*തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തിന്റെ സന്ദേശ യാത്രക്ക് SNDP മാഹി യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം*
തലശ്ശേരിയുടെ കിഴക്കൻ പ്രദേശമായ പൊയിലൂർ ശ്രീ നാരായണ മഠത്തിൽ നിന്നും ശിവഗിരി മഠം അംബികാനന്ദ സ്വാമികളാൽ ഉത്ഘാടന കർമ്മം നിർവ്വഹിക്കപ്പെട്ട് നാണി ടീച്ചർ നയിക്കുന്ന ശിവഗിരി തീർത്ഥാടന നവതി സന്ദേശ യാത്ര നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നാളെ [23 ന് വെള്ളിയാഴ്ച്ച ] വൈകുന്നേരം 3. 00 മണിക്ക് മാഹി പള്ളി പരിസരത്ത് എത്തിച്ചേരും.
മാഹി എസ് എൻ - സി.പി. യൂണിയന്റെ നേതൃത്വത്തിൽ മാഹി പള്ളി പരിസരത്തു വച്ച് നടക്കുന്ന സ്വീകരണ യോഗത്തിൽ മാഹി എം എൽ .എ രമേശ് പറമ്പത്ത് മുഖ്യാതിഥിയായി പങ്കെടുക്കും.
തുടർന്ന് സന്ദേശ യാത്ര തലശ്ശേരി ജഗന്നാഥ ക്ഷേത്ര പരിസരത്ത് സമാപിക്കും .

Post a Comment