o ന്യൂമാഹി ഫെസ്റ്റ്: ന്യൂമാഹി ബോട്ട് ജെട്ടിയിൽ ബോട്ട് സവാരി ഇന്ന് തുടങ്ങും
Latest News


 

ന്യൂമാഹി ഫെസ്റ്റ്: ന്യൂമാഹി ബോട്ട് ജെട്ടിയിൽ ബോട്ട് സവാരി ഇന്ന് തുടങ്ങും

 ന്യൂമാഹി ഫെസ്റ്റ്: ന്യൂമാഹി ബോട്ട് ജെട്ടിയിൽ ബോട്ട് സവാരി ഇന്ന് തുടങ്ങും





ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് 22 മുതൽ ജനവരി ഒന്ന് വരെ നടത്തുന്ന ന്യൂമാഹി ഫെസ്റ്റ്  - 2022 ൻ്റെ ഭാഗമായി ഒരുക്കിയ ബോട്ട് സവാരി വെള്ളിയാഴ്ച തുടങ്ങും.

ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ ബോട്ട് ജെട്ടിയിൽ നിന്നാണ് ബോട്ട് സവാരി തുടങ്ങുന്നത്. ഫെസ്റ്റ് അവസാനിക്കുന്ന 31 വരെ ബോട്ട് സവാരിയുണ്ടാവും. ഇതിനായുള്ള ബോട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. 

20 പേർക്ക് സഞ്ചരിക്കാവുന്ന ശിക്കാര അരമണിക്കൂർ ഉല്ലാസയാത്രയ്ക്ക് ഒരാൾക്ക് 100 രൂപയാണ് നിരക്ക്. സ്പീഡ് ബോട്ടിലെ യാത്രക്കും ഒരാൾക്ക് 100 രൂപ നല്കണം.

16 ന് വൈകുന്നേരം നാലിന് തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാറാണി ബോട്ടിങ്ങ് ഉദ്ഘാടനം ചെയ്യും.

ന്യൂമാഹി ഫെസ്റ്റ്  22 ന് വൈകുന്നേരം സിനിമാ താരം പത്മപ്രിയ ഉദ്ഘാടനം ചെയ്യും. 22, 24, 31, ജനവരി ഒന്ന് എന്നീ 4 ദിവസങ്ങളിലും മെഗാഷോകൾ നടക്കും. മറ്റ് ദിവസങ്ങളിൽ പ്രദേശിക കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും. പരിപാടിയുടെ ഭാഗമായി ഫുട്ബോൾ ടൂർണ്ണമെൻ്റും ഉണ്ടാവും.

കെ.ജയപ്രകാശൻ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് അർജുൻ പവിത്രൻ, പഞ്ചായത്ത് അംഗം ടി.എച്ച്.അസ്ലം, സി.ഡി.എസ്. അധ്യക്ഷ കെ.പി.ലീല, ജനപ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post