"ഊർജ്ജം സംരക്ഷിക്കാം
ലോകത്തെ രക്ഷിക്കാം"
പെരിങ്ങാടി :ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനം പള്ളിപ്രം എൽപി സ്കൂളിൽ ആചരിച്ചു. ഹെഡ്മിസ്ട്രെസ് ഷീബ. കെ. ഇന്ന് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് ഊർജ്ജ പ്രതിസന്ധി എന്നും ഇത് എങ്ങിനെയൊക്കെ നമുക്ക് പരിഹരിക്കാമെന്നും എന്തിനുവേണ്ടി എന്നതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ് നല്കുകയുണ്ടായി. പ്രസ്തുത ക്ലാസിനു ശേഷം അദ്ധ്യാപകരായ ആഷിൻലാൽ. കെ. പി, രഷിന. എം. എന്നിവരുടെ നേതൃത്വത്തിൽ ദിനാചരണവുമായി ബന്ധപ്പെട്ട് 3 & 4 ക്ലാസിലെ കുട്ടികൾക്ക് പോസ്റ്റർ രചനാ മത്സരം നടത്തുകയുണ്ടായി.

Post a Comment