അഴിയൂർ: 12 ലിറ്റര്‍ മാഹിമദ്യവുമായി പാലക്കാട് ഒറ്റപ്പാലം സ്വദേശിയെ
വടകര എക്സൈസ് സര്‍ക്കിള്‍ പാർട്ടി അറസ്റ്റ് ചെയ്തു.
15/12/2022 ന് രാവിലെ 10. 45 ഓടെ മാഹി റെയിൽവേ സ്റ്റേഷൻ പരിസരങ്ങളില്‍ പട്രോളിങ് നടത്തി വരുമ്പോൾ അഴിയൂര്‍ ചുങ്കം ഭാഗത്ത് നിന്നും കാരോത്ത് ഗേറ്റിന് സമീപം
വില്ലേജ് ഓഫീസ് കക്കടവ് റോഡിന് സമീപത്ത് വെച്ചാണ്
12 ലിറ്റര്‍ മാഹി വിദേശമദ്യവുമായി പാലക്കാട് ഒറ്റപ്പാലം തലവരയിൽ പുല്ലത്തിൽ ശ്രീജിത്ത് ( 26) നെ അറസ്റ്റു ചെയ്തു.
പരിശോധന സംഘത്തിൽവടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസന്‍ടി.എം. , പ്രിവന്റീവ് ഓഫീസർമാരായ സുനില്‍.കെ.പി.
പി.രാമചന്ദ്രൻ ,അബ്ദുള്‍ സമദ് ,സിവില്‍ എക്സൈസ് ഓഫീസർമാരായ ജിജു.കെ.എൻ. ലിനീഷ്.പി ഡ്രൈവർ ബബിൻ എന്നിവർ പങ്കെടുത്തു

Post a Comment