*കരിയാട് സ്വദേശിയായിരുന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.എൻ സതീഷ് അന്തരിച്ചു.*
തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ കലക്ടറായിരുന്ന കെ.എൻ സതീഷ് (63) ഡൽഹിയിൽ അന്തരിച്ചു. പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ ദേവസ്വം ബോർഡ് എന്നിവയുടെ എക്‌സിക്യൂട്ടീവ് ഓഫീസറും ശബരിമലയിൽ മജിസ്‌ട്രേട്ടും നിർമിതി കേന്ദ്രം ഡയറക്ടറുമായിരുന്നു. കരിയാട് കുന്നത്ത് നല്ലോളി കുടുംബാംഗമാണ് ഇദ്ദേഹം എറണാകുളം എളമക്കര പേരണ്ടൂരിലാണ് താമസിച്ചിരുന്നത്.പരേതരായ ടി.കെ ബാലകൃഷ്‌ണൻ നമ്പ്യാരുടെയും കാർത്യായനിയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ സതീഷ്. മകൾ: ഡോ. ദുർഗാ സതീഷ്. മരുമകൻ: ഡോ. മിഥുൻ ശ്രീകുമാർ. സഹോദരി പരേതയായ ലീല. മൃതദേഹം വ്യാഴാഴ്‌ച നാട്ടിലേക്ക് കൊണ്ടുപോകും. സതീഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Post a Comment