o പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി . കിക്കോഫിന് മാഹി മൈതാനമൊരുങ്ങി
Latest News


 

പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി . കിക്കോഫിന് മാഹി മൈതാനമൊരുങ്ങി

 *പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി . കിക്കോഫിന് മാഹി മൈതാനമൊരുങ്ങി* 




മാഹി :ലോക ഫുട്ബോൾ മാമാങ്കത്തിന്റെ ലഹരി ഇറങ്ങുന്നതിന് മുമ്പേ മാഹി ഗ്രൗണ്ട് മറ്റൊരു ഫുട്ബോൾ മാമാങ്കത്തിന് തയ്യാറായി. മാഹി സ്പോർട്സ് ക്ളബ് ലൈബ്രറി ആൻഡ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ  ഇ പ്ളാനറ്റ് കപ്പിന് വേണ്ടി   നടക്കുന്ന  39-ാമത് ഓൾ ഇന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിലെ ആദ്യ മത്സരത്തിന് പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി . ഇന്ന് വൈകീട്ട് മാഹി എം എൽ എ രമേശ് പറമ്പത്ത്  ഉദ്ഘാടനം കർമ്മം നിർവഹിക്കുന്നതോടെ  7.15 ന് ആദ്യ വിസിൽ മുഴങ്ങും. ഉദ്ഘാടന മത്സരത്തിൽ എം എഫ് എ സ്പോർട്സ് മാഹി , സ്കൈ  ബ്ളൂ എടപ്പാളിനെ നേരിടും . 16 ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. ജനുവരി 8 ന് ഫൈനൽ മത്സരം നടക്കും.

Post a Comment

Previous Post Next Post