o വാഹന പ്രചാരണ യാത്രയ്ക്ക് അഴിയൂരിൽ സ്വീകരണം നൽകി* .
Latest News


 

വാഹന പ്രചാരണ യാത്രയ്ക്ക് അഴിയൂരിൽ സ്വീകരണം നൽകി* .

 *വാഹന പ്രചാരണ യാത്രയ്ക്ക് അഴിയൂരിൽ സ്വീകരണം നൽകി* .



28,29,30 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഐഎൻഎൽ വടകര മണ്ഡലം വാഹന പ്രചാരണ യാത്രയ്ക്ക് അഴിയൂരിൽ സ്വീകരണം നൽകി.ഐഎൻഎൽഅഴിയൂർ പഞ്ചായത്ത് സെക്രട്ടറി മുസ്തഫ പള്ളിയത്ത് അധ്യക്ഷത വഹിച്ചു.പ്രചാരണയാത്രാ വൈസ്ക്യാപ്റ്റൻ മുബാസ് കല്ലേരി പ്രസംഗിച്ചു.

ഐഎൻഎൽ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിഅംഗം സയ്യിദ് നിഹാൽ ആനന്ദ് സ്വാഗതവും യാത്രാക്യാപ്റ്റൻ സി കെ കരീം സ്വീകരണ ത്തിന് നന്ദിയും പറഞ്ഞു.വി പി ഇബ്രാഹിം,കെ കെ ഹംസഹാജി,എം പി അബ്ദുള്ള,വി യു അഹമ്മദ്,ഷമീർ മുന്ന,മുഹമ്മദ് വള്ളിക്കാട് എന്നിവർ  യാത്രാ അംഗങ്ങളാണ്‌.

Post a Comment

Previous Post Next Post