o പുളിയനമ്പ്രത്ത്‌ യുവാവിനെ വഴിയിൽ തടഞ്ഞ്‌ ബന്ദിയാക്കി മർദിച്ചു; 3 പേർ അറസ്‌റ്റിൽ
Latest News


 

പുളിയനമ്പ്രത്ത്‌ യുവാവിനെ വഴിയിൽ തടഞ്ഞ്‌ ബന്ദിയാക്കി മർദിച്ചു; 3 പേർ അറസ്‌റ്റിൽ

 *പുളിയനമ്പ്രത്ത്‌ യുവാവിനെ വഴിയിൽ തടഞ്ഞ്‌ ബന്ദിയാക്കി മർദിച്ചു; 3 പേർ അറസ്‌റ്റിൽ.*





യുവാവിനെ വഴിയിൽ തടഞ്ഞ്‌ ബന്ദിയാക്കി ആക്രമിക്കുകയും പണം കവരുകയുംചെയ്ത കേസിൽ മൂന്നുപേരെ ചൊക്ലി പൊലീസ് അറസ്റ്റുചെയ്തു. പെരിങ്ങത്തൂർ ഒലിപ്പിൽ സ്വദേശികളായ കോറോത്ത് റജിസിൻ (27), മൂന്നങ്ങാടി സെയ്ദിന്റവിടെ സാദത്ത് (32), ഫനർ ഹൗസിൽ റിസ്‌വാൻ റഫീഖ് (27) എന്നിവരെയാണ് ചൊക്ലി പൊലീസ് ഇൻസ്പെക്ടർ സി ഷാജുവിന്റെ നേതൃത്വത്തിൽ അറസ്‌റ്റുചെയ്തത്. 


പയ്യന്നൂർ വെള്ളൂർ മുപ്പന്റകത്ത് സുഹൈലി(38)ന്റെ പരാതിയിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി പത്തരയോടെ പുളിയനമ്പ്രം ഒലിപ്പിലാണ് സംഭവം.

Post a Comment

Previous Post Next Post