o 90 ദിവസം 5000 കിലോമീറ്റർ റോളർ സേകാറ്റിങ് യാത്രയക്ക് മാഹിയിൽ ആവേശോജ്വല വരവേൽപ്പ്
Latest News


 

90 ദിവസം 5000 കിലോമീറ്റർ റോളർ സേകാറ്റിങ് യാത്രയക്ക് മാഹിയിൽ ആവേശോജ്വല വരവേൽപ്പ്

 *90 ദിവസം 5000 കിലോമീറ്റർ റോളർ സേകാറ്റിങ് യാത്രയക്ക് മാഹിയിൽ ആവേശോജ്വല വരവേൽപ്പ്*.




 ഏക ഭാരത് ശ്രേഷ്ഠ ഭാരത് അതുല്യ ഭാരത് എന്ന സന്ദേശവുമായി ക്രീഡാഭാരതി സംഘടിപ്പിച്ച റോളർ സ്കേറ്റിംഗ് യാത്രയ്ക്ക് മാഹിയിൽ ആവേശ്വജലമായ വരവേൽപ്പ് നൽകി. ഉത്തർപ്രദേശിലെ കാശിയിൽ നിന്നുള്ള 20 അംഗ  സംഘമാണ് മാഹിയിൽ എത്തിച്ചേർന്നത്. സെപ്റ്റംബർ 27ന് ജമ്മു കാശ്മീരിലെ ലാൽചൗക്കിൽ നിന്നും ആരംഭിച്ച യാത്ര ഡിസംബർ 25ന് കന്യാകുമാരില്‍ സമാപിക്കും. 90 ദിവസം കൊണ്ട് 5000 കിലോമീറ്റർ ആണ് റോളർ സ്കേറ്റിംഗ് യാത്ര. രാജേഷ് ഡോണ്ട്രാ, സോണി ചൗരസ്യ എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിന് വ്യത്യസ്തമായ യാത്ര നടത്തുന്ന സ്കേറ്റിംഗ് സംഘത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവേശത്തോടുള്ള സ്വീകരണമാണ് ലഭിക്കുന്നത്. വ്യത്യസ്തമായ ഭാഷ, ആചാരം,ഭക്ഷണരീതി, കാലാവസ്ഥ എല്ലാം ഹൃദ്യമാണെന്ന് സംഘാംഗങ്ങൾ പറഞ്ഞു, സംഘാംഗങ്ങളിൽ മിക്കവരും വിദ്യാർത്ഥികളാണ്, കുടുംബത്തിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. മാഹിയിൽ നിന്നും ആരംഭിച്ച യാത്ര ഇന്ന് വടകരയിൽ സമാപിക്കും. ഇനി 11 ദിവസമാണ് യാത്ര ബാക്കിയുള്ളത്. വിവേക് ഡോഗ്ര,മാനസി റായ്, സുപ്രിയ സിംഗ്, അങ്കിത ശർമ, ഹേമ മാലിനി, പുഷ്പ ഭാരതി,കാർത്തിക ചൌരസി, സഞ്ജയ് ഡോഗ്രാം,  രഞ്ജിത്ത് ഭായ് സഹബ്, സച്ചിൻ റോഹില, അജയ് ചൗരസ്യ, ശ്യാംചന്ദ്ര ചൗരസ്യ, നീരു ഡോഗ്രാ, മധു ചൗരസ്യ, ആദിത്യ ചൗരസ്യ എന്നിവരാണ് സംഘാംഗങ്ങൾ. സംഘാംഗങ്ങളെ  സവിതാ പുനത്തിൽ,കാട്ടിൽ പുഷ്പരാജ്, പുനത്തിൽ ദാമോദരൻ,ദിനേശൻ അംഗവളപ്പിൽ, പ്രതീഷ് പരിമടം, എന്നിവർ ചേർന്നു സ്വീകരിച്ചു.

Post a Comment

Previous Post Next Post