o മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് 20 മുതൽ
Latest News


 

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് 20 മുതൽ

 *മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് 20 മുതൽ* 



മാഹി:

ഇ പ്ലാനറ്റ് ട്രോഫിക്കും ലോറൽ ഗാർഡൻ ഷീൽഡിനും വേണ്ടിയുള്ള 

മാഹി സ്‌പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 39-ാമത് മയ്യഴി ഫുട്ബാൾ ടൂർണമെന്റ് 

ഡിസംബർ 20 ന് വൈകീട്ട് മാഹി മൈതാനത്ത് ആരംഭിക്കും.


കാണികൾക്കായുള്ള താൽക്കാലിക ഗാലറിയുടെ കാൽനാട്ട് കർമ്മം മയ്യഴി പ്ലാസ് ദ ആമ്സിൽ 

മയ്യഴി മുൻ എംഎൽഎ  ഡോ.വി.രാമചന്ദ്രൻ കാൽനാട്ടു കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ ജിനോസ് ബഷീർ, മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ, കെ.പി.സുനിൽകുമാർ, ജയബാലു, മനോളി മുഹമ്മദ്, ആനന്ദ്, ജോതിഷ് പത്മനാഭൻ ,കളത്തിൽ ഷിബു, സി.എച്ച്.പ്രഭാകരൻ, വിലങ്ങിൽ അനിൽ ,ടി.കെ.രമേശൻ, എ.പി.മോഹനൻ,ഹരിദാസൻ, ചാരോത്ത് രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.

വരും ദിവസങ്ങളിൽ വിവിധ പ്രചരണ പരിപാടികളും റാലികളും അരങ്ങേറും.

Post a Comment

Previous Post Next Post