o അഴിയൂരിലെ ലഹരി കടത്ത് വിഷയം* *അന്വേഷണ ചുമതല ഡിവൈ.എസ്.പിക്ക്*
Latest News


 

അഴിയൂരിലെ ലഹരി കടത്ത് വിഷയം* *അന്വേഷണ ചുമതല ഡിവൈ.എസ്.പിക്ക്*

 *അഴിയൂരിലെ ലഹരി കടത്ത് വിഷയം*
*അന്വേഷണ ചുമതല ഡിവൈ.എസ്.പിക്ക്*






അഴിയൂർ: അഴിയൂരിൽ വിദ്യാർഥിനിക്ക് ലഹരി നൽകുകയും  ലഹരികടത്തിന് ഉപയോഗിക്കുകയും ചെയ്തുവെന്ന പരാതിയിൽ വീണ്ടും മൊഴിയെടുത്തു. വാർഡ് മെമ്പറുടെ സഹായത്തോടെയാണ് ബുധനാഴ്ച വീണ്ടും വിദ്യാർഥിനിയിൽനിന്ന് മൊഴിയെടുത്തത്. സ്കൂൾ അധ്യാപകർ, മറ്റ് വിദ്യാർഥികൾ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിനാണ് അന്വേഷണച്ചുമതല.

വിദ്യാർഥിനിയെ ലഹരി നൽകി ലഹരികടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ ചോമ്പാല പൊലീസ് പോക്സോ കേസെടുക്കുകയും കസ്റ്റഡിയിലെടുത്ത യുവാവിനെ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് കുട്ടിയിൽനിന്ന് വീണ്ടും മൊഴിയെടുത്തത്.

Post a Comment

Previous Post Next Post