ഇടത് സ്വതന്ത്ര സ്ഥാനാർഥിക്ക് സി.പി.ഐ പിന്തുണ പ്രഖ്യാപിച്ചു
മയ്യഴി: മാഹി നിയമസഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. ടി. അശോക് കുമാറിന് സി.പി.ഐ മാഹി ലോക്കൽ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.
എൽ.ഡി.എഫ്. എന്ന നിലയിൽ മുന്നണിയായി പ്രവർത്തിക്കാനും തീരുമാനിച്ചതായി സി.പി.ഐ. ലോക്കൽ സെക്രട്ടറി സിഗേഷ് ഞേറക്കോൾ അറിയിച്ചു.

Post a Comment