*അഴിയൂർ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് 15 ലിറ്റർ മാഹി മദ്യം പിടികൂടി*
അഴിയൂർ:ബൈക്കിൽ 15 ലിറ്റർ മാഹി വിദേശമദ്യം കടത്തിയതിന് കോഴിക്കോട് നന്മണ്ട പോയിൽ താഴം തറോൽ ബിജീഷ് എന്നയാളെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് ഐ ബി പ്രിവൻ്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ
അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജഗദീശൻ കെ,യും പാർട്ടിയും ചേർന്നാണ് മദ്യം പിടികൂടിയത്.
മദ്യം കടത്താനുപയോഗിച്ച KL 57 E 2375 നമ്പർ ബജാജ് ഡിസ്കവർ 125 ബൈക്കും കസ്റ്റഡിയിലെടുത്തു.
പരിശോധന സംഘത്തിൽ പി.ഒസോമസുന്ദരൻ, സി.ഇ.ഒ മാരായ പ്രസാദ്, ശ്യം രാജ്, പ്രജിത്, എന്നിവരും, IB യിലെ പോലീസ് ഓഫീസർമാരായ പ്രമോദ് പുളിക്കുൽ, പ്രജിത്, ചന്ദ്രൻ കുഴിച്ചാൽ, സിറാജ് എന്നിവരും പങ്കെടുത്തു.


Post a Comment