*നളിനാക്ഷൻ കണ്ണൂക്കര അനുസ്മരണ സമിതി കലോത്സവം സംഘടിപ്പിച്ചു*
കണ്ണൂക്കര :പ്രശസ്ത ഗാന രചിയിതാവും നാടക സംവിധായകനും കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ നളിനാക്ഷൻ കണ്ണൂക്കരയെ അനുസ്മരിക്കുന്നതിനായി കണ്ണുക്കരയിൽ രൂപീകരിച്ച നളിനാക്ഷൻ അനുസ്മരണ സമിതി നിരവധി വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കലോത്സവം നടത്തി. മാപ്പിള പാട്ട് കവിതാലാപനം ലളിത ഗാനം സംഘഗാനം ദേശഭക്തി ഗാനം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
കലോത്സവം അനുസ്മരണ സമിതി ചെയർമാൻ ഡോ: രാജീവൻ ഉദ്ഘാടനം ചെയ്തു, ജനറൽ കൺവീനറർ സന്തോഷ് മുല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ബാലകൃഷ്ണൻ എം എൻ സ്വാഗതം പറഞ്ഞു വത്സൻ മാസ്റ്റർ ജയ പ്രസാദ് ഷീബ ടീച്ചർ ജയേഷ് എന്നിവർ സംസാരിച്ചു

Post a Comment