o ഭരണഘടനാ ദിനം ആചരിച്ചു
Latest News


 

ഭരണഘടനാ ദിനം ആചരിച്ചു

 *ഭരണഘടനാ ദിനം ആചരിച്ചു* 



മാഹി : മാഹി നെഹ്‌റു യുവകേന്ദ്രയുടെയും മഹാത്മാ ഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്കാഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് മാഹി എം.എൽ.എ ശ്രീ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. സി എ ആസിഫ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഭരണഘടനയിലെ മൗലികവകാശങ്ങളും കടമകളും എന്ന വിഷയത്തിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഓഫ് ലേബർ അഡ്വ: കെ മനോജ്‌കുമാർ ക്ലാസെടുത്തു. ഭരണഘടനയുടെ ആമുഖ പ്രതിഞ്ജ എം  എൽ എ ചൊല്ലിക്കൊടുത്തു.  മാഹി നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ശ്രീമതി രമ്യ കെ , മാഹീ എൻ.എസ് എസ് കോർഡിനേറ്റർ ശ്രീ. ഗിരീഷ്കുമാർ ഈ, എൻ എസ് എസ് പ്രോഗ്രാം സിന്ധു പി, എൻ എസ് എസ് സ്റ്റുഡന്റ്  ക്യാപ്ടൻ ധീരജ് പി വി എന്നിവർ സംസാരിച്ചു. ഭരണഘടനയെ അറിയാം എന്ന വിഷയത്തിൽ  വിദ്യാർത്ഥികൾക്കായി പി ആനന്ദ് കുമാർ മാസ്റ്ററുടെ നേതൃത്വത്തിൽ ക്വിസ് മത്സരവും  സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post