*അഴിയൂർ ജി.എം.ജെ. ബി സ്കൂളിൽ കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി ഉദ്ഘാടനവും , LSS വിജയിയെയും , കലോത്സവ വിജയികളെയും അനുമോദിച്ചു.*
*അഴിയൂർ ജി എം ജെ ബി സ്കൂളിൽ കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി ഉദ്ഘാടനവും എൽ എസ്സ് വിജയിയെയും കലോത്സവ വിജയികളെ അനുമോദിക്കൽ ചടങ്ങും ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ : എം ആർ വിജയൻ നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികളോട് കഥകൾ പറഞ്ഞും വായനയുടെ പ്രാഥാന്യത്തെക്കുറിച്ചും വായനയിലൂടെയും തൂലികയിലൂടെയും നമുക്കു പുതു ചരിത്രം കുറിക്കാൻ കഴിയുമെന്നും ശ്രീ : എം ആർ വിജയൻ കുട്ടികളെ ഓർമിപ്പിച്ചു.*
*ശ്രീമതി. പ്രീത ടീച്ചർ സ്വാഗതം പറഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. സാജിദ് നെല്ലോളി അധ്യക്ഷത വഹിച്ചു. കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി ഉദ്ഘാടനം ബഹു. ചോമ്പാല ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീ.എം.ആർ വിജയൻ നിർവഹിക്കുകയും നാലാം ക്ലാസിലെ മുഹമദ് റംസാൻ പുസ്തകങ്ങൾ അടങ്ങിയ അലമാര ഏറ്റുവാങ്ങുകയും ചെയ്തു. LSS വിജയി തൻമയ പി.കെ -യെ ശ്രീ.വിജയൻ സാർ, മുൻ പ്രധാനധ്യാപകൻ ശ്രി.അബ്ദുൾ സലാം സാർ എന്നിവർ മൊമന്റോ നൽകി അനുമോദിച്ചു.*
*തുടർന്ന് കലോത്സവ വിജയികളായ റമിൻ ഷാൻ, ഹംദാൻ അബ്ബാസ് എന്നീ കുട്ടികൾക്ക് PTA പ്രസിഡന്റ് ശ്രി.പി. പി റിയാസ് മാഹി മൊമന്റേ നൽകി അനുമോദിച്ചു. PTA പ്രസിഡന്റ് പി.പി. റിയാസും , അബ്ദുൾ സലാം സാറും ആശംസകൾ അറിയിച്ച് സംസാരിച്ചു. എൽ എസ്സ് എസ്സ് വിജയി തൻമയ മറുപടി പ്രസംഗം നടത്തി. രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തത്തിൽ നടന്ന ചടങ്ങിൽ ശ്രീമതി ലാലി ടീച്ചർ നന്ദി പറയുകയും ചെയ്തു.*




Post a Comment