o ശിശുദിനത്തിൽ അംഗൻവാടി കുട്ടികൾക്ക് സമ്മാനവും ശുചിത്വ പാഠവുമായി ആരോഗ്യ പ്രവർത്തക*
Latest News


 

ശിശുദിനത്തിൽ അംഗൻവാടി കുട്ടികൾക്ക് സമ്മാനവും ശുചിത്വ പാഠവുമായി ആരോഗ്യ പ്രവർത്തക*

 *ശിശുദിനത്തിൽ അംഗൻവാടി കുട്ടികൾക്ക് സമ്മാനവും ശുചിത്വ പാഠവുമായി ആരോഗ്യ പ്രവർത്തക* 



മാഹി: ഒന്നാം വാർഡിലെ അംഗൻവാടിയിൽ ശിശുദിനത്തിൽ അംഗൻവാടി കുട്ടികൾക്ക് സമ്മാനവും ശുചിത്വ പാഠവും. ഒന്നാം വാർഡിലെ ആരോഗ്യ പ്രവർത്തക വി പി സുജാതയാണ് വേറിട്ട രീതിയിൽ ശിശുദിനമാഘോഷിച്ചത്. വ്യക്തി ശുചിത്വത്തെക്കുറിച്ച് ലളിതമായ രീതിയിൽ കുട്ടികളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും അതിനൊപ്പം ശിശു ദിന സമ്മാനങ്ങളും അവർ നൽകി.അംഗനവാടി ടീച്ചർ കെ നിഷിബ അംഗനവാടി ഹെൽപ്പർ പി രേഷ്മ,  എ വി ബീന എന്നിവർ നേതൃത്വം നൽകി. കുഞ്ഞുങ്ങൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു





Post a Comment

Previous Post Next Post