നെഹ്രു ജയന്തി (ശിശു ദിനം ) സമുചിതമായി ആഘോഷിച്ചു
മാഹി തിലക് മെമ്മോറിയൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നെഹ്രു ജയന്തി (ശിശു ദിനം ) സമുചിതമായി ആഘോഷിച്ചു ക്ലബ്ബ് പ്രസിഡന്റ് V അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ബഹു : മാഹി എം എൽ എ ശ്രീ രമേഷ് പറമ്പത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചു ശ്രീ നാരായണ കോളേജ് അസോസിയേറ്റ് പ്രോഫസർ T V ശ്രീകുമാർ നെഹ്രു അനുസ്മരണം നടത്തി ചടങ്ങിൽ മാഹി റീജിണൽ അദ്ധ്യാപക അവാർഡ് ജേതാവ് K അജിത് കുമാറിനെ മെമെൻറ്റോ നൽകി ആദരിച്ചു മുൻ ഡപ്യൂട്ടി സ്പീക്കർ PK സത്യാനന്ദൻ , INTUC ദേശീയ സമിതിയഗം K ഹരീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു വിവിധ മത്സര വിജയി കൾക്ക് സമ്മാനദാനം വിശിഷ്ട വ്യക്തികൾ നിർവ്വഹിച്ചു. ഷാജു കാനത്തിൽ സ്വാഗതവും പി പി. വേണുഗോപാൽ നന്ദിയും പറഞ്ഞു.

Post a Comment