ലോക പ്രമേഹദിനാചരണം
പ്രമേഹ ദിനാചരണം ന്യൂമാഹി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണം നടന്നു. പെരിങ്ങാടി സബ് സെന്ററിൽ വെച്ച് നടന്ന ബോധവൽക്കരണ പരിപാടിയും രോഗനിർണ്ണയ ക്യാമ്പും ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷർമിള ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫാത്തിമ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് സാബു ബോധവൽക്കരണ ക്ലാസ് നൽകി. ക്യാമ്പിന് ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Post a Comment